Hero Image

കൊല്ലങ്കോട് നേർച്ച തൂക്കം ഇന്ന്

ചരിത്രപ്രസിദ്ധമായ കൊല്ലങ്കോട് നേർച്ച തൂക്കം ഇന്ന്. ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീന ഭരണി തൂക്ക മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന നേർച്ചയായ തൂക്ക നേർച്ചകൾ ഇന്ന് നടക്കും. രാവിലെ 5 ന് പച്ച പന്തലിൽ എഴുന്നള്ളിപ്പ് കഴിഞ്ഞ് 6.30 ന് തൂക്ക നേർച്ച ആരംഭിച്ചു. 1359 തൂക്ക നേർച്ചകളാണ് ഉള്ളത്.

കന്യാകുമാരി ജില്ലയിൽ കേരള അതിർത്തിയോട് ചേർന്നു കിടക്കുന്ന കൊല്ലങ്കോടാണ് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ശ്രീഭദ്രകാളി ക്ഷേത്രം.

ഒരു ദേശത്ത് ഒരു ദേവിക്ക് രണ്ടു ക്ഷേത്രങ്ങളുള്ള ഒരേ ഒരു സ്ഥലവും കൊല്ലങ്കോട് ആണ്.

കലിംഗ രാജപുരം എന്നാണ് ചരിത്രപ്രസിദ്ധമായ ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കലിംഗ യുദ്ധത്തിൽ പങ്കെടുത്ത ശേഷം കലിംഗ സാമ്രജ്യത്തിൽ നിന്നും എത്തിയവർ ഇവിടെ സ്ഥിരതാമസമാക്കിയെന്നും അവരുടെ ആരാധനാമൂർത്തിയായിരുന്നു കൊല്ലങ്കോട്ടമ്മയെന്നുമാണ് ഐതിഹ്യം.

ഒരു ദേശത്ത് ഒരു ദേവിക്ക് രണ്ടു ക്ഷേത്രങ്ങളുള്ള ഒരേ ഒരു സ്ഥലവും കൊല്ലങ്കോട് ആണ്.കൊല്ലങ്കോട്ട് വട്ടവിളയിലുള്ളത് മൂലക്ഷേത്രവും വെങ്കഞ്ഞിയിലുള്ളത് ഉത്സവക്ഷേത്രവുമാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പിള്ള തൂക്കം. മീനഭരണി നാളിലാണ് ചരിത്ര പ്രസിദ്ധമായ ചടങ്ങ്. പിള്ള തൂക്കം ആദ്യമായി ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. സന്താനലബ്ധിക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി നടത്തുന്നതാണ് ഈ നേർച്ച.

തൂക്കക്കാരന് പത്തു ദിവസത്തെ വ്രതം. ഇതിൽ ഏഴു ദിവസം ക്ഷേത്രത്തിൽ തന്നെ കഴിയണം.പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടാണ് വേഷം. രാവിലെയും വൈകിട്ടും നമസ്കാരമുണ്ട്. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് തൂക്കുന്നത്. ഇരട്ട വില്ലുകളാണിവിടെ ഉപയോഗിക്കുക. ഈ വില്ലുകളെ തടികൊണ്ടുള്ള രഥത്തിൽ ഘടിപ്പിക്കുന്നു.തൂക്കകാരന്റെ കൈയിൽ നേർച്ച തൂക്കത്തിനുള്ള കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്നു.

കുഞ്ഞുങ്ങളെയും കൊണ്ട് തൂക്ക കാരൻ ക്ഷേത്രത്തിനു ചുറ്റും നാൽപ്പതടി പൊക്കത്തിൽ പ്രദക്ഷിണം വയ്ക്കും. ഇതാണ് പിള്ള തൂക്കം.എട്ടുപേരാണ് ഒരു പ്രാവശ്യം ക്ഷേത്രത്തിന് വലം വയ്ക്കുന്നത്. ആദ്യത്തെ തൂക്കം ദേവിക്കുള്ളതാണ്. അതിൽ കുട്ടികൾ ഉണ്ടാകില്ല.

READ ON APP